താനൂരിലെ പൊലീസ് വേട്ടയെന്ന പേരിൽ ലീഗ് പ്രചരിപ്പിക്കുന്നത് വ്യാജ വീഡിയോ; സംഭവം 2015-ൽ ചെന്നിത്തലയുടെ പൊലീസ് ആലുവയിൽ നടത്തിയ നരനായാട്ട്; ദൃശ്യങ്ങൾ ഇപ്പോഴും യൂട്യൂബിൽ

മലപ്പുറം: താനൂരിലെ പൊലീസ് വേട്ടയെന്ന പേരിൽ മുസ്ലിംലീഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വ്യാജവീഡിയോ ആണെന്നു തെളിഞ്ഞു. ഇക്കാര്യത്തിൽ ലീഗിന്റെ കള്ളപ്രചാരണത്തെ സോഷ്യൽമീഡിയ പൊളിച്ചടുക്കി. 2015-ൽ ആലുവയിൽ പ്രക്ഷോഭം നടത്തിയ ജനക്കൂട്ടത്തിനു നേർക്ക് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പൊലീസ് നടത്തിയ നരനായാട്ടിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോഴത്തേതെന്ന പേരിൽ വർഗീയ പരാമർശങ്ങളോടെ ലീഗുകാർ പ്രചരിപ്പിക്കുന്നത്. എന്നാൽ, 2015-ലെ യഥാർത്ഥ ദൃശ്യങ്ങൾ ഇപ്പോഴും യൂട്യൂബിൽ ലഭ്യവുമാണ്.

താനൂരിൽ മുസ്ലിംകളെ പൊലീസ് വേട്ടയാടുന്നു എന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. 2015-ലെ വീഡിയോ മൊബൈലിൽ പ്ലേ ചെയ്യിച്ച ശേഷം അത് മറ്റൊരു മൊബൈലിൽ പകർത്തി അതിനൊപ്പം വർഗീയ വിഷം ചീറ്റുന്ന സംഭാഷണങ്ങളും പറഞ്ഞു കൊണ്ടാണ് വീഡിയോ ഷെയർ ചെയ്തത്. ഒറിജിനൽ വീഡിയോ എവിടെയും ലീഗുകാർ കാണിച്ചിരുന്നില്ല. എന്നാൽ, യൂട്യൂബിൽ നിന്ന് ഇതിന്റെ യഥാർത്ഥ വീഡിയോ തന്നെ തപ്പിയെടുത്ത് പോസ്റ്റ് ചെയ്താണ് സോഷ്യൽമീഡിയ ലീഗിന്റെ കള്ള വർഗീയ പ്രചാരണത്തെ പൊളിച്ചടുക്കിയത്.

ഇപ്പോള്‍ ലീഗ് പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശത്തോടു കൂടിയ വീഡിയോ

വീഡിയോ കാണുന്ന ആർക്കും അത് താനൂർ അല്ലെന്നു മനസ്സിലാകും. കാരണം, താനൂരിന്റെ തീരദേശ ഭൂപ്രകൃതി അല്ല ദൃശ്യങ്ങളിൽ കാണുന്നത് എന്നതു തന്നെ. ആദ്യം വീഡിയോ പ്രചരിപ്പിച്ച മുസ്ലിംലീഗിന്റെ ഒരു പ്രാദേശിക നേതാവ് സത്യം മനസ്സിലായപ്പോൾ വീഡിയോ പിൻവലിച്ചിരുന്നു. എന്നും സംഘർഷമുണ്ടാക്കി അതിനു പിന്നീട് മുസ്ലിം വർഗീയ ചേരുവ ചേർക്കുന്നത് ലീഗിന്റെ സ്ഥിരം പരിപാടിയാണ്. അതുതന്നെയാണ് ഇവിടെയും കാണുന്നത്.

Police brutaltiy against protestors in Aluva Kerala എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ 2015-ൽ പോസ്റ്റ് ചെയ്ത ഒറിജിനൽ വീഡിയോ കിട്ടും. ഇതാണ് ഇപ്പോൾ ലീഗിന്റെ പ്രചാരണത്തെ പൊളിച്ചടുക്കാൻ സോഷ്യൽമീഡിയ ഉപയോഗിക്കുന്നത്. വോട്ട് മാത്രം ലക്ഷ്യമിട്ട് സിപിഐഎമ്മിനൊപ്പം നിൽക്കുന്ന മുസ്ലിം വിഭാഗത്തെ അകറ്റാനാണ് ലീഗ് ഈ വ്യാജപ്രചാരണം നടത്തുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബഗ്രൂപ്പുകളിലാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നതും.

2015-ല്‍ ചെന്നിത്തലയുടെ പൊലീസ് നടത്തിയ നരനായാട്ടിന്‍റെ യഥാര്‍ത്ഥ വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News