കോഴിക്കോട് 30 ലക്ഷത്തിന്റെ അസാധു നോട്ടുകൾ പിടികൂടി; 500, 1000 രൂപ നോട്ടുകളുമായി മൂന്നുപേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 30 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി മൂന്നു പേർ പിടിയിൽ. 500, 1000 രൂപ നോട്ടുകളാണ് ഇവരിൽ നിന്നു പിടികൂടിയത്. മുപ്പത് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ അസാധു നോട്ടുകളാണ് ഇവരിൽ നിന്നു പിടികൂടിയത്. കോഴിക്കോട് ചുങ്കം വെറ്റ് ഹൗസിൽ റിയാസ്, ചാലിയം അറയ്ക്കൽ മുഹമ്മദ് അസ്ലം, ബേപ്പൂർ ആനന്ദ് ഹൗസിൽ അജിത്ത് എന്നിവരെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്.

നിരോധിച്ച 500, 1000 രൂപ നോട്ടുകൾ ഇവരിൽ നിന്നും കണ്ടെടുത്തത്. കറൻസി കൈമാറ്റം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അസാധു നോട്ടുകൾ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും സർക്കാർ വിലക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News