കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ ഇടുക്കി ഡാമിൽ പ്രതീക്ഷയുടെ വേനൽമഴ; ഡാമിൽ ഇപ്പോഴുള്ളത് 29 ശതമാനം വെള്ളം മാത്രം

ഇടുക്കി: കടുത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നതിനിടെ പ്രതീക്ഷയുടെ കുളിർമയേകി ഇടുക്കി ഡാമിൽ വേനൽമഴ. ജലക്ഷാമം മൂലം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വൈദ്യുതി ഉൽപാദനത്തിനു പ്രതീക്ഷയേകുന്നതാണ് വേനൽ മഴ. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വേനൽ മഴ തിമിർക്കുന്നത്.

മൂലമറ്റം പവർഹൗസിലേക്ക് വെള്ളം കടത്തിവിടുന്നത് നിലയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കൊണ്ടിരുന്ന അവസ്ഥയിലാണ് വേനൽമഴ എത്തുന്നത്. ഡാമിൽ ഇന്നലെ 2329.26 അടിയാണ് ജലനിരപ്പ്. ഇത് മൊത്തം ജലനിരപ്പിന്റെ 29 ശതമാനം മാത്രമാണ്. 40 ശതമാനമാണ് ജലനിരപ്പ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here