ലണ്ടൻ: ഭൂഗർഭ ട്രെയിനിനെ ഓടിത്തോൽപിക്കുന്ന യുവാവിന്റെ വീഡിയോക്ക് മൂന്നുവർഷങ്ങൾക്കിപ്പുറവും ഇന്നും ആവശ്യക്കാരേറെ. ലണ്ടനിലെ ഭൂഗർഭ ട്രെയിനിനെ ഓടിത്തോൽപിക്കുന്ന യുവാവിന്റെ വീഡിയോ ആണ് മൂന്നുവർഷങ്ങൾക്കിപ്പുറവും ഇപ്പോഴും ട്രെൻഡിംഗ് ആയി ഓടിക്കൊണ്ടിരിക്കുന്നത്. യൂട്യൂബിൽ 60 ലക്ഷത്തിനു മുകളിൽ ആണ് വീഡിയോ കണ്ടവരുടെ എണ്ണം. റേസ് ദ ട്യൂബ് എന്ന ഹാഷ്ടാഗിലാണ് വീഡിയോ പ്രചരിക്കുന്നത്.
ജെയിംസ് ഹെപ്ടൺസ്റ്റാൾ എന്ന യുവാവാണ് വീഡിയോയിലെ താരം. ഒരു സ്‌റ്റേഷനിൽ ട്രെയിൻ നിൽക്കുന്നതും ഇറങ്ങി ഓടുന്ന ജെയിംസ് നിൽക്കാതെ ഓടി തൊട്ടടുത്ത സ്‌റ്റേഷനിൽ ട്രെയിൻ എത്തുമ്പോൾ ട്രെയിനിൽ ഓടിക്കയറുകയും ചെയ്യും. എന്നിട്ട് വാതിലിൽ തന്നെ വീണു കിടന്ന് കിതയ്ക്കുന്ന ജെയിംസിനെയും കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here