കണ്ണൂര്‍: പോയകാലങ്ങള്‍ ഓര്‍മ്മകള്‍ മാത്രമാവുമ്പോള്‍ ഫാസിസം പുതിയ രൂപത്തില്‍ സമൂഹത്തെ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ ചരിത്രം ഓര്‍മ്മപ്പെടുത്താന്‍ കൂത്തുപറമ്പ് സുധീഷ് സ്മാരക സാംസ്‌കാരിക വേദി നരവൂര്‍ തെക്കേമുക്കിന്റെ ആഭിമുഖ്യത്തില്‍ കാവുമ്പായി സമരനായകര്‍ അരങ്ങിലെത്തുകയാണ്.
ജയന്‍ തിരുമനയാണ് കാവുമ്പായി ചുവക്കുമ്പോള്‍. സംവിധാനം ചെയ്തിരിക്കുന്നത്. 1935 മുതല്‍ 1945 വരെ കേരളത്തില്‍ നടന്ന ജന്മിത്ത വിരുദ്ധ പോരാട്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് നാടകം. വയലാര്‍, പാടിക്കുന്ന്, ഒഞ്ചിയം തുടങ്ങിയ സമരങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെ പുതുതലമുറ മറന്നുകൂടെന്ന സന്ദേശവും നാടകം നല്‍കുന്നു.
73 വയസുള്ള രാഘവന്‍ മുതല്‍ മൂന്നു വയസുകാരി ശ്രീക്കുട്ടിയടക്കം അരങ്ങിലെത്തുന്നു. കാവുമ്പായി സമരത്തില്‍ സേലം ജയിലില്‍ രക്തസാക്ഷിത്ത്വം വരിച്ച രാമന്‍ മുതല്‍ 6 പേരാണ് രക്തസാക്ഷിത്വം വരിച്ചത്. ജാതീയത വര്‍ഗീയത എന്നിവ സമൂഹത്തെ കീഴ്‌പ്പെടുത്താതിരിക്കാന്‍ കാലത്തിന് മുന്നില്‍ കാവുമ്പായി ചുമക്കുമ്പോള്‍ പുതിയ പാഠം കൂടിയാവും. 19ന് കൂത്തുപറമ്പ് ടൗണ്‍ഹാളില്‍ അരങ്ങിലെത്തുന്ന നാടകം സിപിഐഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here