വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി കോണ്‍ഗ്രസ് നേതൃത്വം; പൊതുയോഗങ്ങളില്‍ അപമാനിക്കാന്‍ ശ്രമം

പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. വീണാ ജോര്‍ജ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍ കൊണ്ടുവന്ന പദ്ധതിയാണെന്നടക്കമുള്ള നുണപ്രചരണങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ പൊതുയോഗങ്ങള്‍ നടത്തിയും വീണാ ജോര്‍ജിനെ അപമാനിക്കാനാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

ആറന്മുളയില്‍ ശിവദാസന്‍ നായര്‍ക്ക് മുഖത്തേറ്റ അടിപോലെയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം. വീണാ ജോര്‍ജ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മണ്ഡലത്തിലെത്തിയതു മുതല്‍ മണ്ഡലത്തില്‍ സജീവമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ബജറ്റില്‍ മണ്ഡലത്തിന്റെ വികസനത്തിനായി കോടിക്കണക്കിന് രൂപയാണ് വീണ ജോര്‍ജിന്റെ ആവശ്യപ്രകാരം ധനമന്ത്രി വകയിരുത്തിയത്.

ഇതിലെല്ലാം മുഖം നഷ്ടപ്പെട്ട ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം വീണയെ സമൂഹത്തില്‍ സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ കാണാതായ സംഭവത്തില്‍ പൊലീസിനോടൊപ്പം തന്നെ എംഎല്‍എയും കൃത്യമായ ഇടപെടലുകള്‍ നടത്തിയതിനാലാണ് പിറ്റേ ദിവസംതന്നെ കുഞ്ഞിനെ പൊലീസിന് കണ്ടെത്താനായതും. എന്നാല്‍ ഇതിന്റെ അവകാശവാദം ഉന്നയിച്ച് ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.

ജില്ലയിലെ പല പ്രധാന പരിപാടികള്‍ക്ക് പോലും വരാതിരുന്ന ഉമ്മന്‍ചാണ്ടി തന്നെ തന്റെ വിശ്വസ്തനായ ശിവദാസന്‍ നായര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം ജില്ലയില്‍ നടത്തിയ പരിപാടിയില്‍ പരോക്ഷമായി വീണാ ജോര്‍ജിനെ അക്രമിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News