ജോലി സമ്മര്‍ദ്ദം; മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു; മരിച്ചത് ലഫ്റ്റനന്റ് കേണല്‍ യു.ബി ജയപ്രകാശ്

ദില്ലി: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു. ലഫ്റ്റനന്റ് കേണല്‍ യു.ബി ജയപ്രകാശി(46) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് മണക്കടവ് സ്വദേശിയാണ് ജയപ്രകാശ്. നിഷിയാണ് ഭാര്യ. ആറാം ക്ലാസുകാരനായ ജിതിന്‍, മൂന്നാം ക്ലാസുകാരി ജൈത്ര എന്നിവരാണ് മക്കള്‍. പള്ളിയല്‍ മണക്കടവത്ത് ബാലന്‍, ശ്രീമതി എന്നിവരുടെ മകനാണ്. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News