വ്യാജ സിം കാര്‍ഡ്; പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോട്ടയം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുപയോഗിച്ച് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയെ കോട്ടയം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കോട്ടയം സ്വദേശിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിംകാര്‍ഡ് എടുത്ത് ഉപയോഗിച്ചുവെന്നാണ് കേസ്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഞായറാഴ്ച വരെ സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

കോട്ടയം തിരുനക്കരയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നുമാണ് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പള്‍സര്‍ സുനി സിംകാര്‍ഡുകള്‍ വാങ്ങിയത്. നടിയെ ആക്രമിച്ച സംഭവത്തില്‍ പിടിയിലാകുന്നതിന് മൂന്നു മാസം മുമ്പാണ് സിംകാര്‍ഡ് തരപ്പെടുത്തിയത്. കോട്ടയം കാഞ്ഞിരം സ്വദേശിയായ യുവാവിന്റെ തിരിച്ചറിയല്‍ രേഖകളായിരുന്നു മൊബൈല്‍ ഷോപ്പില്‍ നല്‍കിയത്. നടിയെ ആക്രമിച്ച സംഭവത്തില്‍ പദ്ധതി തയാറാക്കാനുള്‍പ്പെടെ ഈ സിംകാര്‍ഡ് സുനിയും കൂട്ടരും ഉപയോഗിച്ചുവെന്നാണ് പൊലീസ് കണക്കുകൂട്ടല്‍.

നിരവധി സിംകാര്‍ഡുകള്‍ കണ്ടെടുത്തിരുന്നുവെങ്കിലും ഇയാളുടേതല്ലാത്ത രേഖകള്‍ ഉപയോഗിച്ച് എടുത്ത സിംകാര്‍ഡുകളെക്കുറിച്ചാണ് പൊലീസ് കാര്യമായി അന്വേഷിക്കുന്നത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഞായറാഴ്ച വരെ സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

വ്യാജ സിം കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ പ്രതിയില്‍ നിന്നും പൊലീസ് ചോദിച്ചറിയും. ഡിവൈ.എസ്.പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുനിയെ ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here