സംഘ്പരിവാറിനെ ഭയക്കില്ല; നാളെ നാഗ്പൂര്‍ സര്‍വകലാശാലയില്‍ പോകുമെന്ന് സീതാറാം യെച്ചൂരി; വിസിയുടെ വിലക്ക് ആര്‍എസ്എസിന്റെ ഭീഷണിയില്‍

ദില്ലി: സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്നും നാളെ നാഗ്പൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍എസ്എസ് -എബിവിപി ഭീഷണിയെ തുടര്‍ന്ന് വിസി പരിപാടി മാറ്റിവച്ച സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.

മാര്‍ച്ച് 18ന് സര്‍വകലാശാലയിലെ അംബേദ്കര്‍ വകുപ്പ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജനാധിപത്യവും അതിന്റെ മൂല്യങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനാണ് യെച്ചൂരിയെ ക്ഷണിച്ചിരുന്നത്. ഇതിനെതിരെ സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണി ഉയര്‍ന്നതോടെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ യെച്ചൂരിയുടെ പ്രഭാഷണത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

പ്രഭാഷണത്തിന്റെ രണ്ട് നാള്‍മുമ്പ് മുന്നറിയിപ്പില്ലാതെ വിസി വിലക്കേര്‍പ്പെടുത്തിയത് ഒട്ടേറെ പ്രതിഷേധങ്ങളുയര്‍ത്തി. സംഘാടകരും എഴുത്തുകാരും ചിന്തകരും വിസിയുടെ നടപടിയെ അപലപിച്ച് രംഗത്തെത്തി. ആര്‍എസ്എസിന്റെയും എബിവിപിയുടെയും തീട്ടൂരങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുത്ത് ഇത്തരം നടപടികള്‍ എടുക്കുക്കരുതെന്ന് വിദ്യാര്‍ഥികള്‍ വിസിയോട് ആവശ്യപ്പെട്ടു. വിസിയെ ഭീഷണിപ്പെടുത്തിയാണ് എബിവിപി പരിപാടി റദ്ദാക്കിച്ചതെന്നും സംഘാടകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News