ദില്ലി: ഗുജറാത്തില്‍ പിതാവിന്റെ മുമ്പില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ഒരുസംഘമാളുകള്‍ കൂട്ടബലാത്സഗം ചെയ്തു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവം.
ബുധനാഴ്ച്ചയാണ് അതിക്രൂരമായ സംഭവം ഉണ്ടായത്. പതിമൂന്ന് പേര്‍ ബൈക്കിലും കാറിലുമായി ദാഹോദ് ജില്ലയിലെ സംഭവം നടന്ന സ്ഥലത്ത് എത്തി. പിതാവ് നടത്തിയിരുന്ന കടയ്ക്ക് മുമ്പിലെത്തിയ അക്രമികള്‍ അദേഹത്തേയും 13, 15 വയസുപ്രായമുള്ള പെണ്‍കുട്ടികളേയും തട്ടികൊണ്ട് പോയി. കാറില്‍ വച്ച് പിതാവിന് ബലമായി മദ്യം നല്‍കിയ ശേഷം പെണ്‍കുട്ടികളെ ആറ് പേര്‍ പീഡിപ്പിച്ചെന്നാണ് പരാതി.
പ്രതികള്‍ക്കെതിരെ നേരത്തെ പെണ്‍കുട്ടികളുടെ സഹോദരന്‍ കള്ളവാറ്റിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പീഡനമെന്ന് പൊലീസ് പറയുന്നു. പ്രതികളില്‍ അഞ്ച് പേരെ പൊലീസ് പിടികൂടി. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. പെണ്‍കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here