കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മാണി; ‘ഇത് യുഡിഎഫിനുള്ള പിന്തുണയല്ല, ലീഗുമായുള്ള സൗഹൃത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം’

കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. എന്നാലിത് യുഡിഎഫിനുള്ള പിന്തുണയല്ലെന്നും ലീഗ് നേതൃത്വം കേരള കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ഥിച്ചിട്ടുള്ളതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മാണി വ്യക്തമാക്കി.

ലീഗുമായി നിലനില്‍ക്കുന്ന സൗഹൃത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മലപ്പുറത്ത് പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് ഉണ്ടാകും. യുഡിഎഫ് കണ്‍വെന്‍ഷന്‍ കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസ് പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തുമെന്നും മാണി അറിയിച്ചു.

ലീഗും കേരളാ കോണ്‍ഗ്രസും സഹോദര പാര്‍ട്ടികളാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചെന്നും ഉച്ചയ്ക്ക് മാണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുഡിഎഫുമായുള്ള അസ്വാരസ്യം മറന്ന് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ സഹായിക്കണമെന്നും നിരുപാധിക പിന്തുണ നല്‍കണമെന്നും ലീഗ് സെക്രട്ടറിയേറ്റ് കത്തിലൂടെ മാണിയോട് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News