തൃശൂര്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എബിവിപി അഴിഞ്ഞാട്ടം; ബൈക്കില്‍ സഞ്ചരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിച്ചു; പ്രദേശത്ത് സംഘര്‍ഷ സാധ്യത

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ അതിക്രമിച്ച് കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് പിന്നാലെ തൃശൂര്‍ നഗരത്തിലും എബിവിപി അക്രമം. തിരക്കേറിയ എം.ജി റോഡില്‍ പ്രകടനവുമായെത്തിയ എബിവിപിക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്കില്‍ പോയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. .

രാവിലെ നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എബിവിപി നേതാക്കള്‍ വൈകിട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രകടനം കോട്ടപ്പുറം പാലത്തിന് സമീപമെത്തിയപ്പോള്‍ റോഡിലൂടെ വന്ന കേരളവര്‍മ കോളേജ് മുന്‍ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി അനൂപ് മോഹനെയും, യൂണിറ്റ് സെക്രട്ടറി അഭിഷേകിനെയുമാണ് മര്‍ദ്ദിച്ചത്. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഇരുവരും തൃശൂര്‍ സിപിഐഎം ഏരിയാ കമ്മറ്റി ഓഫീസിനുള്ളിലേക്ക് ഓടിക്കയറിയാണ് രക്ഷപെട്ടത്.

തുടര്‍ന്നും പ്രകോപനം തുടര്‍ന്നതോടെ എം.ജി റോഡില്‍ എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തുടര്‍ന്ന് തൃശൂര്‍ എസിപി പിഎ വാഹിദിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം നഗരത്തില്‍ നിലയുറപ്പിച്ചു.

എബിവിപി ബിജെപി പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും വീണ്ടും പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങിയെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു. സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കാന്‍ തൃശൂര്‍ വെസ്റ്റ് സി.ഐ വി.കെ രാജു, ഈസ്റ്റ് സി.ഐ സേതു എന്നിവരുടെ നേതൃത്വത്തില്‍ ഇരു കൂട്ടരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കിയത്.

പ്രത്യക്ഷ പ്രതിഷേധ പരിപാടികളില്‍ നിന്ന് പിന്‍മാറിയെങ്കിലും നഗരത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളിലായി കേന്ദ്രീകരിക്കുന്നതായാണ് സൂചന. പ്രകോപനങ്ങളും മുട്ടലുകളും ഒഴിവാക്കാന്‍ നഗരത്തില്‍ പൊലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News