മുത്തുകൃഷ്ണന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് മുഹമ്മദ് റിയാസ്; ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം സേലത്ത്

സേലം: ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപെട്ട് മുത്തുകൃഷ്ണന്റെ നാടായ സേലത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.

മരണത്തില്‍ സമഗ്ര അന്വേഷണം നടത്തുക, കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സേലത്ത് പോസ്റ്റോഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മുത്തു കൃഷ്ണന്റെ കുടുംബത്തിന് അടിയന്തിരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ദളിത് പീഡനങ്ങള്‍ക്കും ജാതി വ്യവസ്ഥക്കുമെതിരായ ശക്തമായ താക്കീതായി പ്രതിഷേധ സമരം മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News