സ്‌നേഹജ്വാല തെളിയിച്ച് ഐഎഫ്എഫ്‌കെ നിലമ്പൂര്‍ മേഖലാ മേളയ്ക്ക് തുടക്കം; ലീഗ് തന്നെ ലക്ഷ്യം വയ്ക്കുന്നതായി കരുതുന്നില്ലെന്ന് കമല്‍

പാലക്കാട്: സ്‌നേഹജ്വാല തെളിയിച്ച് ഐഎഫ്എഫ്‌കെ നിലമ്പൂര്‍ മേഖലാ ചലച്ചിത്ര മേളയ്ക്ക് തുടക്കം. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ലീഗ് പരാതിയെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നിലമ്പൂരിലെ മേഖലാ ചലച്ചിത്ര മേളയില്‍ ഔദ്യോഗിക ചടങ്ങുകള്‍ ഉണ്ടായില്ല. ഉദ്ഘാടകനായി നിശ്ചയിച്ച അക്കാദമി ചെയര്‍മാന്‍ കമല്‍ മേളയ്‌ക്കെത്തി. നിലമ്പൂര്‍ ആയിഷയുടെ നേതൃത്വത്തില്‍ സ്‌നേഹജ്വാല തെളിയിച്ച് മേളക്കെത്തിയവര്‍ ഒത്തു ചേര്‍ന്നു. നിലമ്പൂര്‍, മലപ്പുറം മണ്ഡലത്തില്‍ വരില്ലെങ്കിലും കമല്‍ മേള ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ലീഗ് ജില്ലാ നേതൃത്വം കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സിനിമാ പ്രദര്‍ശനത്തിന് തടസമില്ലെന്നും കളക്ടറുടെ നടപടി നിയമാനുസൃതമെന്നും മേളക്കെത്തിയ കമല്‍ പ്രതികരിച്ചു. ലീഗ് തന്നെ ലക്ഷ്യം വയ്ക്കുന്നതായി കരുതുന്നില്ലെന്നും അദേഹം പറഞ്ഞു.

സംഘാടക സമിതി കണ്‍വീനര്‍ ഇ പത്മാക്ഷന്‍, ഫിലിം സൊസൈറ്റി പ്രസിഡന്റ്് ചെലവൂര്‍ വേണു എന്നിവര്‍ സംസാരിച്ചു. വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. മേള 21ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News