കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി; ഹാജരായത് പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍; കീഴടങ്ങിയത് വൈദികന്‍ റോബിന്റെ പ്രധാന സഹായി

കണ്ണൂര്‍ : കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതി തങ്കമ്മ പൊലീസില്‍ കീഴടങ്ങി. തങ്കമ്മ നെല്ലിയാനിയാണ് പേരാവൂര്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യ പ്രതിയായ വൈദികന്‍ റോബിന്റെ സഹായിയാണ് തങ്കമ്മ.

തങ്കമ്മ നെല്ലിയാനിയ്ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ 7 മണിക്ക് മുമ്പായി പൊലീസിന് മുന്നില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഫാദര്‍ റോബിന്‍ വടക്കുംചേരി പ്രതിയായ ലൈംഗിക പീഡനക്കുറ്റം മറയ്ക്കാന്‍ ശ്രമിച്ചു എന്നതാണ് തങ്കമ്മ നെല്ലിയാനിയ്‌ക്കെതിരായ കുറ്റം.

ഗൂഡാലോചന അടക്കമുള്ള കേസില്‍ പ്രതിയാണ് തങ്കമ്മ നെല്ലിയാനി. കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് തങ്കമ്മ ഒളിവിലായിരുന്നു. സഭയുടേത് അടക്കമുള്ള സ്ഥാപനങ്ങളില്‍ ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here