സിപിഐഎം മലപ്പുറം ജില്ലാകമ്മിറ്റി യോഗം ഇന്ന്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ചയാകും; കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും

മലപ്പുറം : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സിപിഐഎം ജില്ലാ നേതൃയോഗം ഇന്ന് ചേരും. രാവിലെ 10ന് ജില്ലാ സെക്രട്ടറിയറ്റും തുടര്‍ന്ന് ജില്ലാ കമ്മിറ്റി യോഗവും നടക്കും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച കാര്യത്തില്‍ ജില്ലാകമ്മിറ്റിയില്‍ ധാരണയുണ്ടാവും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുക്കും. 21ന് വൈകീട്ട് മലപ്പുറം ടൗണ്‍ഹാളിലാണ് എല്‍ഡിഎഫിന്റെ പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ ചേരുന്നത്. 23, 24 തിയ്യതികളില്‍ നിയമസഭാ മണ്ഡലം കണ്‍വന്‍ഷനുകളും ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News