എലിയും പാമ്പും വെള്ളക്കെട്ടും ഇനിയില്ല; പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിന് ശാപമോക്ഷം; കെട്ടിട നവീകരണത്തിനായി അനുവദിച്ചത് 5.57 കോടി രൂപ

പത്തനംതിട്ട : എലിയും പാമ്പും നിത്യ സന്ദര്‍ശകരായിരുന്ന പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിന്റെ മുഖച്ഛായ മാറുന്നു. മഴപെയ്താല്‍ മുങ്ങുന്ന ഓഫീസിന് ഇനി വെള്ളപ്പൊക്കത്തില്‍ നിന്നും നിത്യ പരിഹാരമാവും വിധമാണ് നിര്‍മ്മാണം. കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ക്കായി സര്‍ക്കാര്‍ പണം അനുവദിച്ചതാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിന് ശാപമോക്ഷം ലഭിക്കാന്‍ കാരണം.

കെട്ടിട നവീകരണത്തിനായി 5.57 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന്റെ 75 ശതമാനം തുക കൈമാറാനും സര്‍ക്കാര്‍ അനുമതി നല്‍കി. പാസാക്കുകയും അതിന്റെ 75 ശതമാനം അനുവദിക്കുകയും ചെയ്തു. നിര്‍മിതി കേന്ദ്രയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ പറഞ്ഞു.

പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അനുവദിച്ചിരുന്ന സ്‌പോര്‍ട്‌സ് ഉപകരണങ്ങളെല്ലാം മഴ പെയ്തും എലി കരണ്ടുതിന്നും നശിക്കുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിനെതുടര്‍ന്നായിരുന്നു കെ അനില്‍കുമാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ തന്നെ കെട്ടിട നവീകരണത്തിനായി സര്‍ക്കാറില്‍ അപേക്ഷ നല്‍കിയത്.

പത്തനംതിട്ടയില്‍ കായികതാരങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നിര്‍മ്മിയ്ക്കാനായി 50 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട നഗരസഭ സ്ഥലം നല്‍കിയാല്‍ മാത്രമെ ഹോസ്റ്റല്‍ നിര്‍മ്മാണം ആരംഭിക്കാനാവൂ. ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മാണത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനും നഗരസഭ സ്ഥലം വിട്ടുനല്‍കിയാല്‍ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും കെ അനില്‍ കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News