മലയാള സിനിമയിലെ എഡിറ്റര്‍മാരില്‍ പ്രമുഖനായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ടേക്ക് ഓഫി’ന്റെ രണ്ടാം ട്രെയ്‌ലര്‍ പുറത്തെത്തി. 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വീഡിയോ ഫേസ്ബുക്കിലെ ക്രോസ് പോസ്റ്റിംഗ് സംവിധാനം വഴി പ്രമുഖ താരങ്ങളെല്ലാം ഷെയര്‍ ചെയ്തു.
സിനിമയില്‍ അഭിനയിച്ചിരിക്കുന്നവരുടെ പേജുകള്‍ കൂടാതെ മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ, നമിത പ്രമോദ്, ഹണി റോസ്, എന്നിവരുടെ പേജുകളിലും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായി ആശുപത്രികളില്‍ ബന്ദികളാക്കപ്പെട്ട നഴ്‌സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം.
പാര്‍വതിയും കുഞ്ചാക്കോ ബോബനും നഴ്‌സുമാരുടെ റോളിലെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ അംബാസിഡറായി ഫഹദ് ഫാസിലും എത്തുന്നു.
ട്രെയ്‌ലര്‍ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here