കൈക്കൂലി വാങ്ങുന്നതിനിടയില്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; വ്യാജമദ്യക്കേസ് അട്ടിമറിച്ച എക്‌സൈസ് കമ്മിഷണര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം/കാസര്‍ഗോഡ് : തിരുവനന്തപുരം എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ കെ മോഹനനെ സസ്‌പെന്റ് ചെയ്തു. വര്‍ക്കലയില്‍ വ്യാജമദ്യം പിടികൂടിയ കേസ് അട്ടിമറിച്ചതിനാണ് നടപടി. സംഭവത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കെ മോഹനന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കെ.മോഹനനെ സസ്‌പെന്റ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കാസര്‍ഗോട്ട് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. വാണിജ്യ നികുതി ഓഫീസറായ എംപി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെറുവത്തൂരില്‍ വ്യാപാരിയില്‍ നിന്നും ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ രാധാകൃഷ്ണന്‍ കുടുങ്ങിയത്.

എംപി രാദാകൃഷ്ണനെതിരെ നേരത്തെയും കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നിരുന്നു. അഴിമതി തടയാന്‍ ഉത്തരവാദിത്തമുള്ള വാണിജ്യ നികുതി ഇന്റിലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍ കൂടിയാണ് രാധാകൃഷ്ണന്‍. അഴിമതി സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നു വന്നതിനാല്‍ ഇയാള്‍ ഏറെ നാളായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News