ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റഷന് സമീപം ഇരട്ട സ്‌ഫോടനം; ആളപായമില്ല; റെയില്‍വേ ട്രാക്കില്‍ നിന്ന് ഭീഷണിക്കത്ത് കണ്ടെടുത്തു; താജ്മഹലിന് സുരക്ഷ ശക്തിപ്പെടുത്തി

ദില്ലി : ആഗ്രയില്‍ ഇരട്ട സ്‌ഫോടനം. രണ്ടിടത്തായി നടന്ന സ്‌ഫോടനങ്ങളില്‍ ആര്‍ക്കും അപായമില്ല. ആഗ്ര കണ്‍ടോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞതായിരുന്നു ആദ്യ സ്‌ഫോടനം. റെയില്‍വേ സ്‌റ്റേഷന് സമീപത്തെ വീടിന് മുന്നിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ടിടത്തും പരിശോധന തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്ന് ഭീഷണിക്കത്ത് കണ്ടെടുത്തു. സംഭവത്തിന് പിന്നില്‍ തീവ്രവാദ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുകയാണ്. തീവ്രവാദ ആക്രമണ ഭീഷണിയെ തുടര്‍ന്ന് താജ് മഹലിന് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News