പൊലീസ് പ്രവര്‍ത്തിക്കുന്നത് ഇച്ഛാശക്തിയോടെ; കേസ് കൂടുന്നത് പൊലീസ് ശരിയായി ഇടപെടുന്നതിനാല്‍; ചില ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്നും കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട് : കേരളത്തില്‍ പോലീസ് ഇച്ഛാ ശക്തിയോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാതികളില്‍ പോലീസ് ശരിയായ രീതിയില്‍ ഇടപെടുന്നതുകൊണ്ടാണ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്. ചില കേസുകളില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റുന്ന സാഹചര്യമുണ്ടായി എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തെറ്റ് ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരായാലും സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന മന്ത്രി ടിപി രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News