യുവ കാര്‍ റേസിംഗ് താരവും ഭാര്യയും കത്തിയമര്‍ന്നു; അപകടം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് തീപിടിച്ച്; ജീവന്‍ നഷ്ടമായത് തീയണയ്ക്കാന്‍ കഴിയാതിരുന്നതിനാല്‍

ചെന്നൈ : യുവ കാര്‍ റേസിംഗ് താരം അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അപകടം. അശ്വിനും ഭാര്യയും സഞ്ചരിച്ച ബിഎംഡബ്യു കാര്‍ നിയന്ത്രണം വിട്ടു റോഡരികിലെ മരത്തില്‍ ഇടിച്ചു തീപിടിച്ചു. യഥാസമയം കാറിന്റെ വാതിലുകള്‍ തുറക്കാന്‍ കഴിയാതിരുന്നത് ദുരന്തത്തിനിടയാക്കി. പതിനാലാം വയസുമുതല്‍ റേസിംഗ് രംഗത്തിറങ്ങിയ താരമാണ് അശ്വിന്‍ സുന്ദര്‍.

അപകട സമയത്ത് അശ്വിന്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. എംആര്‍സി നഗറിലുള്ള സുഹൃത്തിന്റെ വീട്ടില്‍നിന്നു പോരൂരിലെ സ്വന്തം വീട്ടിലേക്കു പോകുമ്പോഴാണ് അപകടം. വഴിയാത്രക്കാര്‍ വാഹനാപകടം ചെന്നൈ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. തുടര്‍ന്ന് അഡയാര്‍ ട്രാഫിക് സ്റ്റേഷനിലെ സംഘം സ്ഥലത്ത് എത്തി. എന്നാല്‍ തീയണയ്ക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇരുവരെയും രക്ഷിക്കാനായില്ല.

മൈലാപൂരില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി അരമണിക്കൂറില്‍ അധികം സമയം ചെലവഴിച്ചാണു തീ അണച്ചത്. തുടര്‍ന്ന് പൊലീസ് സംഘം കാര്‍ പൊളിച്ച് ദമ്പതികളുടെ മൃതദേഹം പുറത്തെടുത്തു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയ്‌പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here