ഡൊണാള്‍ഡ് ട്രംപ് വയ്യാവേലിയെന്ന് മക്‌ഡൊണാള്‍ഡ്; വിവാദ ട്വീറ്റ് പ്രചരിച്ചത് സോഷ്യല്‍ മീഡിയയില്‍; മാപ്പുപറഞ്ഞ് തലയൂരി മക്‌ഡൊണാള്‍ഡ് കമ്പനി

ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വയ്യാവേലിയെന്ന് ലോകോത്തര ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിവാദ ആക്ഷേപം. സന്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതേത്തുടര്‍ന്ന് മക്‌ഡൊണാള്‍ഡ് കമ്പനി മാപ്പുപറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരി.

ട്വീറ്റ് പുറത്തുവന്നതോടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും നിവരധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം ആരോ പറ്റിച്ച പണിയാണിതെന്നാണ് മക്‌ഡൊണാള്‍ഡിന്റെ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റിനെതിരായ വിവാദ ട്വീറ്റില്‍ മക്‌ഡൊണാള്‍ഡ് മാപ്പപേക്ഷിക്കുകയും ചെയ്തു.

പ്രമുഖ സ്ഥാപനങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മുന്‍പും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഹാക്ക് ചെയ്ത ശേഷം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും സ്ഥാപനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്തു. നേരത്തെ വാര്‍ത്താ ഏജന്‍സിയായ എപിയുടെ പേരിലും സന്ദേശം പ്രചരിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് ആക്രമിക്കപ്പെട്ടു എന്നായിരുന്നു പ്രചരിച്ച വ്യാജ സന്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News