കെഎസ്‌യുവിന് വേണ്ടത് കൃത്രിമ നേതൃത്വമല്ല, ജൈവ നേതൃത്വം; ശക്തി ഇല്ലാഞ്ഞിട്ടല്ല, ആരൊക്കെയോ ചോര്‍ത്തിക്കളയുന്നു; സംഘടനാ തെരഞ്ഞെടുപ്പില്‍ വിമര്‍ശനവുമായി ഡോ. മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം : കെഎസ് യുവിന് ഉണ്ടാകേണ്ടത് കൃത്രിമ നേതൃത്വമല്ല പകരം ജൈവ നേതൃത്വമാണെന്ന് യുവ കോണ്‍ഗ്രസ് നേതാവ് ഡോ. മാത്യു കുഴല്‍നാടന്‍. കെഎസ്‌യുവിന് ശക്തി ഇല്ലാഞ്ഞിട്ടല്ല. അത് ആരൊക്കയൊ ചേര്‍ന്ന് ചോര്‍ത്തി കളയുന്നതാണ്. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോള്‍ എങ്കിലും അതിനെ സ്വതന്ത്രമായി വിടാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

വീതം വെപ്പുകള്‍ക്ക് വിട്ട് കൊടുക്കണ്ട വിലപേശല്‍ ചരക്കല്ല കെഎസ്‌യു. പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെ ചോരയും നീരും ജീവനും നല്‍കി വളര്‍ത്തിയ പ്രസ്ഥാനമാണത്. അര്‍ഹതയും കഴിവും ഉള്ളവര്‍ തിരഞ്ഞെടുക്കപ്പെട്ട് വരട്ടെ. നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നതെന്നും മാത്യു കുഴല്‍നാടന്‍ ചോദിക്കുന്നു.

അവര്‍ സ്വതന്ത്രമായി ചിന്തിക്കട്ടെ, നിര്‍ഭയം അഭിപ്രായം പറയട്ടെ, നട്ടെല്ലോടെ നിലപാടുകള്‍ സ്വീകരിക്കട്ടെ. എങ്കില്‍ മാത്രമെ ഇനിയും ഈ പതാക ഉയരത്തില്‍ പറക്കുവെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു. കെഎസ് യുവിന്റെ സംഘടനാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here