മലപ്പുറത്ത് അഡ്വ. എംബി ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; തീരുമാനം സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടേത്; ഉപതെരഞ്ഞെടുപ്പ് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പോരാട്ടമെന്ന് കോടിയേരി

മലപ്പുറം : മലപ്പുറത്ത് അഡ്വ. എംബി ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമാണ് എംബി ഫൈസല്‍. മലപ്പുറത്തു ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ചങ്ങരംകുളം ഡിവിഷനില്‍ നിന്നുള്ള അംഗം കൂടിയാണ് അഡ്വ. എംബി ഫൈസല്‍. രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം തുടര്‍ന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് അഡ്വ. എംബി ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുത്തത്.

കേന്ദ്രക്കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി നഷ്ടപ്പെട്ടു. അതിനാലാണ് കേന്ദ്രത്തിലേക്ക് പോകാനാഗ്രഹിച്ച് പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കാനിറങ്ങുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയതയ്ക്കും കോര്‍പ്പറേറ്റ് വത്കരണത്തിനും എതിരായ തെരഞ്ഞെടുപ്പ് വിധി കൂടിയാകുമിത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News