തിരുവനന്തപുരം : മതനിരപേക്ഷത വെല്ലുവിളി നേരിടുന്ന കാലത്ത് ഇടതുപക്ഷമാണ് ശരിയെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എംബി ഫൈസല്‍. ആ വിലയിരുത്തലിനുള്ള വിധിയെഴുത്തായി ഉപതെരഞ്ഞെടുപ്പ് മാറും. മലപ്പുറത്തെ യുവത്വവും പൊതുസമൂഹവും ഇടതുപക്ഷത്തിനൊപ്പമാണെന്നും അഡ്വ. എംബി ഫൈസല്‍ പറഞ്ഞു.
ഭരണഘടന അട്ടിമറിക്കുന്നവര്‍ക്കെതിരെയും വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായ വിധിയെഴുത്താകും ഇത്. കഴിഞ്ഞ യുഡിഎഫഅ സര്‍ക്കാരിന്റെ കാലത്തെ സഭ്യമല്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു എല്‍ഡിഎഫ് പ്രചരണം. ഇത് അംഗീകരിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ നവകേരള നിര്‍മ്മിതിക്ക് വേണ്ടിയുള്ള ചുവടുവെയ്പ്പാണ് നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാകും തെരഞ്ഞെടുപ്പെന്നും അഡ്വ. എംബി ഫൈസല്‍ പറഞ്ഞു. ദേശീയ രാഷ്ട്രീയവും സംസ്ഥാനത്ത് ലീഗ് എടുക്കുന്ന നിലപാടുകളും ചര്‍ച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്. മാറ്റത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് കൂടിയാകുമിതെന്നും അഡ്വ. എംബി ഫൈസല്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പ്രചരണവുമായി മുന്നോട്ട് പോകണം. രാഷ്ട്രീയ പോരാട്ടമായാണ് ഇത് കാണുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തെ ആത്മവിശ്വാസത്തോടെ നേരിടും. പുതിയ കാലത്തിന് അനുസരിച്ച വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. യുവാക്കളും വിദ്യാര്‍ത്ഥികളും കൂടുതലുള്ള ജില്ലയാണിത്. അവര്‍ ഇടതുപക്ഷത്തിനൊപ്പമാണെന്നും എംബി ഫൈസല്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.