ഏരീസ് എപിക്കയും എക്‌സെന്‍ട്രിക്‌സ് സ്റ്റുഡിയോസും ഒന്നിക്കുന്നു; ലക്ഷ്യം ലോകോത്തര നിലവാരമുള്ള ആനിമേഷന്‍ സൃഷ്ടികള്‍; പ്രവര്‍ത്തനം തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍

തിരുവനന്തപുരം : ഏരീസ് എപിക്കയും ബെംഗളൂരു ആസ്ഥാനമായ എക്‌സെന്‍ട്രിക്‌സ് സ്റ്റുഡിയോസും ഒന്നിക്കുന്നു. ലോകോത്തര നിലവാരമുള്ള ആനിമേഷന്‍ സൃഷ്ടികള്‍ ലക്ഷ്യമിട്ടാണ് ഇരു കമ്പനികളും ഒന്നിക്കുന്നത്. ആനിമേഷന്‍ രംഗത്തേക്ക് കൂടുതല്‍ ധന നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കും പുതിയ കമ്പനി വഴിയൊരുക്കും.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാകും എക്‌സെന്‍ട്രിക്‌സ് സ്റ്റുഡിയോസ് അറ്റ് എപിക്കയുടെ പ്രവര്‍ത്തനം. എക്‌സെന്‍ട്രിക്‌സ് സ്റ്റുഡിയോസിന്റെ പ്രാഗല്‍ഭ്യവും വിഭവശേഷിയും എപ്പിക്കയുടെ സ്റ്റുഡിയോ സൗകര്യങ്ങളെയും കോര്‍ത്തിണക്കിയാണ് സംയുക്ത സംരംഭം നടപ്പിലാക്കുന്നത്. ആനിമേഷന്‍ രംഗത്തേക്ക് കൂടുതല്‍ ധനനിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം കൂടുതല്‍ പ്രൊജക്ടുകള്‍ പൂര്‍ത്തീകരിച്ച് 600ലധികം കലാകാരന്മാര്‍ക്ക് തൊഴിലവസരങ്ങളും നല്‍കാനും സംരംഭം വഴിയൊരുക്കും.

സിനിമകള്‍, ടി വി പരമ്പരകള്‍, ഡിവിഡി ചിത്രങ്ങള്‍, ഗെയിംസുകള്‍ തുടങ്ങിയവയ്ക്ക് ഏറ്റവും മികച്ച സിജിഐ ആനിമേഷന്‍ ചെയ്യുന്ന മുന്‍നിര സ്റ്റുഡിയോയാണ് എക്‌സെന്‍ട്രിക്‌സ്. ഈ പ്രശസ്തി ഉപയോഗിച്ച് മുന്നേറും. എപ്പിക്കയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മ്മാണ സൗകര്യങ്ങളിലും മികച്ച കലാകാരന്മാരിലും, അടിസ്ഥാനസൗകര്യങ്ങളിലും ശ്രദ്ധകേന്ദീകരിക്കും.

എക്‌സെന്‍ട്രിക്‌സ് സ്റ്റുഡിയോസ് പോലുള്ള മികച്ച പങ്കാളിയെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും സംയുക്ത കമ്പനിയെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എപിക്കയെ സംബന്ധിച്ചിടത്തോളം ഈ നീക്കം ലോകോത്തര നിലവാരമുള്ള പ്രശസ്തരായ ആനിമേഷന്‍ നിര്‍മ്മാതാക്കളുമായുള്ള ബന്ധം ദൃഢമാക്കാനും സഹകരണം വിപുലീകരിക്കാനും സഹായിക്കുമെന്നും ഏരീസ് എപ്പിക്ക സിഇഒ സോഹന്‍ റോയി പറഞ്ഞു.

എക്‌സെന്‍ട്രിക്‌സ് കമ്പനി വിജയകരമായ പങ്കാളിത്ത തന്ത്രവുമായി മുന്നോട്ട് പോകുകയാണ്. എപിക്കയുമായുള്ള സംയുക്ത സംവിധാനം കെട്ടിപൊക്കുന്നത് വഴി മൂലധനനിക്ഷേപം പങ്കിടും. കൂട്ടായുള്ള പ്രവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കും. രണ്ടു കമ്പനികള്‍ക്ക് വളരാനുള്ള സാഹചര്യവും ലഭിക്കും. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആനിമേഷന്‍ പ്രൊജെക്ടുകള്‍ നല്‍കുകയെന്നതാണ് ലക്ഷ്യമെന്നും എക്‌സെന്‍ട്രിക്‌സ് സ്റ്റുഡിയോസ് സിഇഒ നന്ദീഷ് ഡൊംളൂര്‍ പറഞ്ഞു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 16000 ചതുരശ്രഅടിയില്‍ പ്രവര്‍ത്തിക്കുന്ന എപിക്ക സ്റ്റുഡിയോസ് യൂറോപ്പ്, ഏഷ്യ കേന്ദ്രീകരിച്ചുള്ള കമ്പനികള്‍ക്ക് വേണ്ടി ഗുണമേന്മയുള്ള ആനിമേഷന്‍ സൃഷ്ടികള്‍ നിര്‍മ്മിക്കുന്നുണ്ട്. മോഷന്‍ പിക്ചര്‍ ഓഫ് അമേരിക്കയുടെ നിബന്ധനകള്‍ പാലിച്ചാണ് സ്റ്റുഡിയോ നിര്‍മ്മിച്ചത്.

യുഎഇ ആസ്ഥാനമായ ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വിഭാഗമാണ് എപിക്ക. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പാണ് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. 15 രാജ്യങ്ങളിലായി 45 അന്താരാഷ്ട്ര കമ്പനികള്‍ ഏരീസ് ഗ്രൂപ്പിനു കീഴിലുണ്ട്. ഏഷ്യയിലെ ആദ്യത്തെ 4 കെ പ്രൊജക്ഷന്‍ തീയറ്റര്‍ കൂടിയാണ് ഏരീസ് പ്ലസ് ഏരീസ് ഗ്രൂപ്പിന്റേതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News