കൊച്ചിയില്‍ ഒഡീഷ സ്വദേശിനിയായ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: കൊച്ചിയില്‍ ഒഡീഷ സ്വദേശിനിയായ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കളക്ടറെ ചുമതലപ്പെടുത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജന്മനാട്ടിലേക്ക് കൊണ്ടു പോകും.

ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശിനി തിലോത്തമ കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 11ന്, വീട്ടില്‍ അടുപ്പു കത്തിക്കുന്നതിനിടെയാണ് വസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്ന് തിലോത്തമയ്ക്ക് പൊള്ളലേറ്റത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമാണെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചുവെന്നാണ് ആരോപണം.

ഇത് വിവാദമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെടുകയായിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരം സബ് കളക്ടര്‍ അദീല അബ്ദുള്ള അന്വേഷണം ആരംഭിച്ചു. ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സബ്ബ് കളക്ടര്‍ അറിയിച്ചു.

ആശുപത്രി മോര്‍ച്ചറിയിലെത്തി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഒഡീഷയിലേയ്ക്ക് കൊണ്ടു പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News