ഹരീഷ് സാല്‍വേയുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമെന്ന് ലോക്‌നാഥ് ബെഹ്‌റ; ലാവ്‌ലിന്‍ കേസുമായി കൂടിക്കാഴ്ചയ്ക്ക് യാതൊരു ബന്ധവുമില്ല

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സുപ്രീംകോടതിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായ വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപത്തെ തള്ളി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. താനും ഹരീഷ് സാല്‍വേയുമായുള്ള കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നെന്നും അതിന് ലാവ്‌ലിന്‍ കേസുമായി യാതൊരു ബന്ധവുമില്ലെന്നും ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി.

സിബിഐയില്‍ ജോലിനോക്കുന്ന സമയത്ത് തന്റെ നിരവധി കേസുകളില്‍ ഹരീഷ് സാല്‍വെ ഹാജരായിട്ടുണ്ട്. ആ സൗഹൃദം ഇപ്പോഴും ഉണ്ട്. അതിന് മറ്റൊരു തരത്തില്‍ വാര്‍ത്തകള്‍ നല്‍കേണ്ടതില്ലെന്നും ഡിജിപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News