ഗുരുദേവ ദര്‍ശനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചിലര്‍ വളച്ചൊടിക്കുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ജാതീയമായ അന്ധത തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു

കൊച്ചി: ഗുരുദേവന്റെ ദര്‍ശനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചിലര്‍ വളച്ചൊടിക്കുകയാണന്നും ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു ഇല്ലാതാക്കിയ ജാതീയമായ അന്ധത തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുപ്രവര്‍ത്തകനായിരുന്ന എംകെ രാഘവന്റെ പ്രതിമ തോപ്പുംപടിയില്‍ അനാശ്ചാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുപ്രവര്‍ത്തനം കിട്ടാവുന്നത്ര സമ്പത്ത് കുന്നുകൂട്ടാനുള്ള മാര്‍ഗമായി ചിലര്‍ കാണുകയാണ്. ഇത്തരക്കാര്‍ പൊതുപ്രവര്‍ത്തനത്തിന് അപമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജെ മാക്‌സി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെവി തോമസ് എംപി, മേയര്‍ സൗമിനി ജെയിന്‍, പ്രൊഫ. എംകെ സാനു, പി രാജീവ്, സിഎന്‍ മോഹനന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വന്‍ ജനാവലി ചടങ്ങുകള്‍ക്ക് സാക്ഷികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here