മലപ്പുറം: മലപ്പുറത്തെ യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുള്ള എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവാണ്. ജില്ലാ പഞ്ചയത്തംഗമായി ജനഹൃദയങ്ങളില്‍ ഇടംനേടാനും ഈ ഡിവൈഎഫ്‌ഐക്കാരന് കഴിഞ്ഞിട്ടുണ്ട്.
സമരത്തിന്റെ തീച്ചൂളയിലുടെ വളര്‍ന്നതാണ് എബി ഫൈസല്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭൂമിദാനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ സമരമുഖത്ത് വച്ച് ഭീകരമായി പൊലിസ് മര്‍ദ്ദനത്തിനിരയായിട്ടുണ്ട്. ഏഴുദിവസത്തെ ജയില്‍വാസവും. എടപ്പാള്‍ വട്ടംകുളം സ്വദേശിയായ ഫൈസല്‍ നിലവില്‍ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ബ്ലോക്ക് സെക്രട്ടറിയായും എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റായും കരുത്ത് തെളിയിച്ചിട്ടുണ്ട്. ചങ്ങരംകുളം ഡിവിഷനില്‍ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ തീരുമാനം ശിരസാ വഹിച്ച് പോരാട്ടത്തിനൊരുങ്ങുകയാണ് ഫൈസല്‍. വര്‍ഗീയതക്കും ഫാസിസത്തിനുമെതിരേ ചെറുത്ത് നിന്ന് മലപ്പുറത്തെ യുവതലമുറയെ മതേതരപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ ഫൈസല്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രതീക്ഷയോടെയാണ് ഫൈസലിനെ മലപ്പുറം ഉറ്റുനോക്കുന്നതും.
Get real time update about this post categories directly on your device, subscribe now.