തീവ്ര ഹിന്ദുത്വവാദി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി; വിവാദ വര്‍ഗീയ പ്രസ്താവനകളിലുടെ കുപ്രസിദ്ധന്‍; സത്യപ്രതിജ്ഞ നാളെ

ലഖ്‌നൗ: തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. ഖൊരക്പൂരില്‍ നിന്നുള്ള ലോക്‌സഭ അംഗമാണ് ആദിത്യനാഥ്. ഇന്ന് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ നിയമസഭകക്ഷി യോഗമാണ് ആദിത്യനാഥിനെ നേതാവായി തെരഞ്ഞെടുത്തത്.

ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആദിത്യനാഥ് കൂടികാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ആദിത്യനാഥിന്റെ മുഖ്യമന്ത്രിപദത്തില്‍ അന്തിമതീരുമാനമായത്. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉണ്ടാവും. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരാവും ഈ പദവികള്‍ വഹിക്കാന്‍ സാധ്യത. വിവാദ വര്‍ഗീയ പ്രസ്താവനകളിലുടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ആദിത്യനാഥ്.

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യമന്ത്രിയും സഹമന്ത്രിമാരും കാന്‍ഷിറാം സ്മൃതി ഉപവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഗവര്‍ണര്‍ റാംനായിക് ലഖ്‌നോവില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News