കേരളത്തിന് കൂടുതല്‍ അരിയില്ലെന്ന് കേന്ദ്രം; സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്ര ഭക്ഷ്യമന്ത്രി; ഉയര്‍ന്ന നിരക്ക് നല്‍കി ഭക്ഷ്യധാന്യം വാങ്ങണമെന്ന് നിര്‍ദേശം

ദില്ലി: കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി റാം വിലാസ് പാസ്വാന്‍. ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ മാത്രമേ താങ്ങ് വിലയ്ക്ക് അധിക ഭക്ഷ്യധാന്യം നല്‍കാനാകൂവെന്ന് മന്ത്രി പറഞ്ഞു. കേരളം ഉയര്‍ന്ന നിരക്ക് നല്‍കി ഭക്ഷ്യധാന്യം വാങ്ങണമെന്നും മന്ത്രി അറിയിച്ചു.

ഭക്ഷ്യ ഭദ്രത നിയമം നടപ്പിലാക്കിയതോടെ എപിഎല്‍ബിപിഎല്‍ വിഭജനം ഇല്ലാതായെന്നും ഉയര്‍ന്ന നിരക്കിലല്ലാതെ അധിക ഭക്ഷ്യധാന്യം നല്‍കാനാകില്ലെന്നും എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് കേരളത്തിന് ലഭിക്കുന്ന അരിയുടെ വിഹിതത്തില്‍ വലിയ കുറവുവന്നിരുന്നു. ഇത് നികത്തുന്നതിന് കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കേന്ദ്രം ഇപ്പോള്‍ അനുവദിക്കാനാകില്ലെന്ന് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News