ചീമേനി ജയിലില്‍ ആര്‍എസ്എസ് ഗോ പൂജ; നേതൃത്വം നല്‍കിയ ജയില്‍ സൂപ്രണ്ട് എജി സുരേഷിന് സസ്‌പെന്‍ഷന്‍; നടപടി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍

തിരുവനന്തപുരം: ചീമേനി തുറന്ന ജയിലിലെ ഗോ പൂജ വിവാദത്തില്‍ ജയില്‍ സൂപ്രണ്ട് എജി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്ക നടപടി വേണമെന്ന ജയില്‍ എഡിജിപി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സുരേഷിനെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഐജി നല്‍കിയത്. എന്നാല്‍ പിന്നീട് ജയില്‍ മേധാവി തന്നെ നേരിട്ട് അന്വേഷിച്ചപ്പോഴാണ് സംഭവത്തില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി ബോധ്യപ്പെട്ടത്.

ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി എത്തിച്ച കുള്ളന്‍ പശുക്കളെ കര്‍ണാടകയിലെ ഹൊസനഗര മഠം അധികൃതര്‍, ജയിലിലേക്ക് കൈമാറുന്നതിന് ജനുവരി ഒന്നിന് നടന്ന ചടങ്ങിനിടയിലാണ് ഗോപൂജ നടത്തിയത്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് സംഘ്പരിവാര്‍ അനുഭാവികള്‍ നടത്തിയ ഗോ പൂജയെക്കുറിച്ചുള്ള വാര്‍ത്ത കൈരളി പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്.

കര്‍ണാടകയില്‍ നിന്നുള്ള ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിച്ച് ജയില്‍ സുപ്രണ്ടിന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. പൂജയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ തടവുകാരും പങ്കെടുത്തു. ഗോ മാതാവിന് ജയ് വിളിച്ചു കൊണ്ടായിരുന്നു പൂജ. കര്‍ണാടകയില്‍ നിന്നെത്തിയ സംഘ്പരിവാര്‍ അനുഭാവിയായ സ്വാമിയാണ് പൂജ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News