കണ്ണൂരില്‍ രണ്ടിടത്ത് ബിജെപി അക്രമം; നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; രണ്ട് കേന്ദ്രങ്ങളിലും കനത്ത പൊലീസ് സന്നാഹം

കണ്ണൂര്‍ : തലശേരിയില്‍ രണ്ടിടങ്ങളില്‍ആര്‍എസ്എസ് അക്രമം. രണ്ട് സംഭവങ്ങളിലുമായി നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. തലശ്ശേരി ടെമ്പിള്‍ ഗേറ്റില്‍ ഒരാള്‍ക്ക് മര്‍ദ്ദനത്തിലും കണ്ണൂര്‍ എടക്കാട് മൂന്ന് പേര്‍ക്ക് വെട്ടേറ്റുമാണ് പരിക്ക്. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.

എടക്കാട് ഇഎംഎസ്, എകെജി ദിനാചരണത്തിന്റെ ഭാഗമായി എടക്കാട് കക്കാണം കോട്ട അമ്പലത്തിന് സമീപം കൊടിതോരണങ്ങള്‍ കെട്ടുകയായിരുന്ന രോഹിത്ത് (19), അഭിനന്ദ് (8), ജിതിന്‍ (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ജിതിന്‍, മണി എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും മറ്റുള്ളവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു കേന്ദ്രങ്ങളിലും പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തലശ്ശേരി ടെമ്പിള്‍ ഗേറ്റിന് സമീപം സിപിഐഎം പ്രവര്‍ത്തകന്‍ മണിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന കമ്മറ്റി യോഗ തീരുമാനത്തിന് വിരുദ്ധമായ നടപടിയാണ് ആക്രമണം.

തുടര്‍ന്ന് നങ്ങാറത്ത് പീടികയില്‍ വിജേഷ് സ്മാരക മന്ദിരത്തിന് സമീപവും ബോംബേറുണ്ടായി. നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിജേഷ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴും സമീപത്ത് ബോംബേറുണ്ടായത് എറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News