ഭിന്നലിംഗക്കാര്‍ക്ക് മര്‍ദ്ദനം: പൊലീസിന് വീഴ്ചപറ്റി; പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍ സ്‌പെഷല്‍ ബ്രാഞ്ചിന്റേത്; ചികിത്സ നിഷേധത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രി

തൃശൂര്‍ : തൃശൂരില്‍ ഭിന്നലിംഗക്കാരെ മര്‍ദിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ചൂരല്‍ കൊണ്ട് അടിച്ച എഎസ്‌ഐ അടക്കമുള്ളവര്‍ക്ക് വീഴ്ച്ച സംഭവിച്ചുഎന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐജിക്ക് കൈമാറും.

അതേസമയം മര്‍ദനമേറ്റത്തിയവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ചികിത്സിക്കാന്‍ തയാറായില്ലെന്നും പരാതിയുണ്ട്. ഇതില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും അന്വേഷണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച അര്‍ധരാത്രിയണ് തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് മൂന്ന് ഭിന്ന ലിംഗക്കാര്‍ക്ക് മര്‍ദ്ദനം ഏറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News