കൊല്ലം : കുണ്ടറയിലെ പത്തുവയസുകാരിയുടെ പീഡന മരണ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും മൂത്ത സഹോദരിയും അന്വേഷണത്തോട് സഹകരിച്ച് തുടങ്ങി. കേസില്‍ പ്രതിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയെന്നാണ് സൂചന. നുണപരിശോധനയ്ക്ക് മുന്‍പ് തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
കഴിഞ്ഞ ദിവസമാത്രമാണ് മരിച്ച പെണ്‍കുട്ടിയുടെ അമ്മ ചോദ്യം ചെയ്യലിനോട് സഹകരിച്ചു തുടങ്ങിത്. അമ്മയും മൂത്ത സഹോദരിയും പോലീസിനോട് ചില നിര്‍ണായക കാര്യങ്ങള്‍ വെളിപെടുത്തി. ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലര്‍മാരോട് മുത്തച്ഛന്റെ പെരുമാറ്റത്തെ കുറിച്ചും പെണ്‍കുട്ടി മരിച്ച ദിവസം വീട്ടില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും മൂത്ത സഹോദരി മൊഴി നല്‍കി. ശേഷിക്കുന്ന ഒരു മകളെ കൂടി നഷ്ടപെടാന്‍ താന്‍ ഒരുക്കമല്ലെന്ന് അമ്മ പോലീസിനോട് പറഞ്ഞു.
പ്രതിയെക്കുറിച്ചുള്ള നിര്‍ണായക സൂചനകളും ഇവര്‍ പറഞ്ഞു. മുത്തച്ഛന്‍ ജോലിചെയ്യുന്ന കൊല്ലത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്വഭാവദൂഷ്യമുള്ള ആളാണ് ഇയാളെന്നും മദ്യപാനിയാണെന്നും ലോഡ്ജിലുള്ളവര്‍ പോലീസിനോട് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
മരിച്ച പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോള്‍ സ്ഥിരമായി കയറുന്ന കടയുടെ ഉടമ എന്നിവരുടെ മൊഴിയും പോലീസ് രേഖപെടുത്തിയിട്ടുണ്ട്. അമ്മയുടെ മൊഴിപ്രകാരമുള്ള സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ലഭിച്ചാല്‍ നുണപരിശോധനയ്ക്ക് മുന്‍പ് തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here