സിപിഐഎമ്മിനെതിരെ ആര്‍എസ്എസ് പ്രമേയം; സിപിഐഎം പ്രവര്‍ത്തകരെ ശക്തമായി നേരിടണമെന്ന് അഖിലേന്ത്യാ സമ്മേളനത്തില്‍ ആഹ്വാനം

ദില്ലി: കേരളത്തിലെ സിപിഐഎം പ്രവര്‍ത്തനത്തിനെതിരെ ആര്‍എസ്എസ് പ്രമേയം. സിപിഎം പ്രവര്‍ത്തകരെ നേരിടാന്‍ നീക്കം ശക്തമാക്കണമെന്ന് ആര്‍എസ്എസ് അഖിലേന്ത്യാ സമ്മേളനത്തില്‍ ആഹ്വാനം. സിപിഐഎമ്മിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കണമെന്നും ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാ ജോഷി പ്രഖ്യാപിച്ചു.

കോയമ്പത്തൂരില്‍ ആരംഭിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയിലാണ് സിപിഐഎം പ്രവര്‍ത്തനത്തിന് എതിരെ നീക്കം ശക്തമാക്കണമെന്ന നിര്‍ദേശം പ്രധാന പ്രമേയത്തില്‍ പ്രതിപാദിക്കുന്നത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്തിന്റെ സാന്നിദ്ധ്യത്തില്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാ ജോഷിയാണ് മുഖ്യ പ്രമേയം അവതരിപ്പിച്ചത്.

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ കൊലപാകങ്ങളുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന് എതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കണമെന്നാണ് ആഹ്വാനം. സിപിഐഎമ്മിനെതിരെ ഇക്കാലയളവില്‍ നടത്തിയ പ്രതിഷേധ സമരങ്ങളുടെ റിപ്പോര്‍ട്ടും സമ്മേളനം ചര്‍ച്ച ചെയ്തു. കേരളത്തിന് പുറമെ ബംഗാളിലും സിപിഐഎം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും നേരിടാന്‍ ദേശീയ തലത്തില്‍ നടപടി ശക്തമാക്കാനും പ്രതിനിധി സഭയില്‍ നിര്‍ദേശമുയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്ന് 500 പ്രതിനിധികള്‍ സമ്മേളനത്തിന് എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel