ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് പള്ളിയില്‍ വച്ച് കുത്തേറ്റു; ആക്രമണം ഇന്ത്യക്കാരനാണെങ്കില്‍ കുര്‍ബാനക്ക് അവകാശമില്ലെന്ന് പറഞ്ഞ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പള്ളിയില്‍ വച്ച് മലയാളി വൈദികന് കുത്തേറ്റു. ഫാദര്‍ ടോമി മാത്യു കളത്തൂരിനാണ് പ്രാര്‍ത്ഥനാ ചടങ്ങിനിടെ കഴുത്തിന് കുത്തേറ്റത്. പരുക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യക്കാരനാണെങ്കില്‍ കുര്‍ബാനക്ക് അവകാശമില്ലെന്ന് പറഞ്ഞാണ് കുത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കുത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel