തീവ്ര ഹിന്ദുത്വവാദി യോഗി ആദിത്യനാഥ് ഇനി യുപി ഭരിക്കും; മന്ത്രിസഭയില്‍ ആറു വനിതകളും; അധികാരമേറ്റത് 48 അംഗ മന്ത്രിസഭ

ലക്‌നൗ: തീവ്ര ഹിന്ദുത്വവാദിയും വര്‍ഗീയ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ്മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. റീത്ത ബഹുഗുണ ജോഷി അടക്കം ആറ് വനിതകളും മന്ത്രിസഭയിലുണ്ട്. 48 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉത്തര്‍പ്രദേശിന്റെ 21-ാം മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

ആഴ്ച നീണ്ട ചര്‍ച്ചകള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ശേഷമാണ് ബിജെപി കൊടും വര്‍ഗീയതയുടെ പ്രതീകമായ ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത്. വര്‍ഗീയ വിഷംചീറ്റുന്ന വാക്കുകളിലൂടെ തങ്ങളുടെ പ്രിയങ്കരനായി മാറിയ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശം ബിജെപി അനുസരിക്കുകയായിരുന്നു.

സാമുദായിക കലാപം സൃഷ്ടിക്കല്‍, കൊലപാതക ശ്രമം, വര്‍ഗീയവിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തല്‍, ആയുധം കൊണ്ടുനടക്കല്‍ എന്നിവയടക്കം ഒട്ടേറെ കേസില്‍ പ്രതിയാണ് ആദിത്യനാഥ്. നാല്‍പ്പത്തിനാലുകാരനായ ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍നിന്ന് 1998 മുതല്‍ ലോക്്സഭാംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel