മോഹന്‍ലാലിനെ അടുത്തു കാണാന്‍ ഈ അമ്മയ്ക്ക് ആഗ്രഹം; ലാലേട്ടന്‍ അതങ്ങ് സാധിച്ചു കൊടുത്തു

തന്നെ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ആ അമ്മയെ കാണാനായി മോഹന്‍ലാല്‍ എത്തി. തിരുവനന്തപുരം ശ്രീകാര്യം കട്ടേല, കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ സുഭദ്രാമ്മയുടെ ആഗ്രഹമാണ് ലാലേട്ടന്‍ സാധിച്ചുകൊടുത്തത്.

മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം വീഡിയോയിലൂടെയാണ് ഈ അമ്മ പങ്കുവച്ചത്. വീഡിയോ പറഞ്ഞത് ഇങ്ങനെ: ‘മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടവാ. ഇവിടെ നൂറ് അമ്മമാരുണ്ട്. മോഹന്‍ലാല്‍ ഒന്ന് വരുവോ ഒന്ന് കാണാന്‍?, തിരുവനന്തപുരത്ത് വീട്ടില്‍ വരുമ്പോള്‍ ഒന്ന് വന്നുകാണുവോ’. വീഡിയോ ശ്രദ്ധയില്‍പെട്ട മോഹന്‍ലാല്‍ ഉടന്‍ തന്നെ അമ്മയെ കാണാനായി മഠത്തിലെത്തുകയായിരുന്നു.

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് സുഹൃത്ത് സനല്‍കുമാറിനൊപ്പമാണ് മോഹന്‍ലാല്‍ സുഭദ്രാമ്മയുടെ അരികിലെത്തിയത്. ഒരു മണിക്കൂറിലേറെ ഇവിടെ ചെലവഴിച്ച മോഹന്‍ലാല്‍, വിശേഷങ്ങള്‍ തിരക്കുകയും ഫോട്ടോയെടുക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here