തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ടിടങ്ങളില്‍നിന്നായി പിടികൂടിയത് 10 കിലോ; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. നഗരത്തില്‍ രണ്ടിടങ്ങളില്‍നിന്നായി 10 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ച തിരുവനന്തപുരം സ്വദേശികളായ ജോണി, തോമസ് എന്നിവരെ പൊലീസ് അറസറ്റ് ചെയ്തു.

കഞ്ചാവ് വാങ്ങാനെന്ന വ്യാജേന സമീപിച്ചാണ് ജോണിയെയും, തോമസിനെയും ഷാഡോ പൊലീസ് പിടികൂടിയത്. നേരത്തെ പിടികൂടിയിരുന്ന മറ്റ് കഞ്ചാവ് വില്‍പനക്കാരില്‍ നിന്നും ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പൊലീസ് വലവിരിച്ചത്. കഞ്ചാവ് വില്‍പനക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച് നിരന്തരം ബന്ധപ്പെട്ട് ആവശ്യപ്പെട്ടതനുസരിച്ച് ഇവര്‍ കഞ്ചാവുമായി എത്തുകയായിരുന്നു.

അമരവിള സ്വദേശിയായ ജോണിയെ നേരത്തെയും പലതവണ കഞ്ചാവ് കേസില്‍ പിടികൂടിയിട്ടുണ്ട്. കഴക്കൂട്ടം സ്വദേശിയായ തോമസും ജോണിയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും പ്രസ് സ്റ്റിക്കര്‍ പതിച്ച വണ്ടിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ വഴി നടത്തിയ അന്വേഷണവും ജോണയിലേക്കാണ് എത്തിച്ചേര്‍ന്നത്. ഈ വര്‍ഷം ഇതുവരെയായി 40 കിലോഗ്രാമോളം കഞ്ചാവാണ് തിരുവനന്തപുരത്ത് നിന്നും ഷാഡോ പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel