സുമനസുകള്‍ കനിഞ്ഞാല്‍ ഈ ചെറുപ്പക്കാരന്‍ എഴുന്നേറ്റ് നടക്കും; ഉളളുരുകി കഴിയുന്ന ശിവപ്രസാദിന്റെ കുടുംബം സഹായം തേടുന്നു

തിരുവനന്തപുരം: പെയിന്‍ിംഗ് പണിക്കിടെ ബഹുനില കെട്ടിടത്തില്‍ നിന്ന് താഴെ വീണ് ശരീരം തളര്‍ന്ന് പോയ നിര്‍ധന യുവാവ് ചികില്‍സക്ക് പണം കണ്ടെത്താന്‍ ആവാതെ ബുദ്ധിമുട്ടുന്നു. തിരുവനന്തപുരം കമലേശ്വരത്തെ വാടക വീട്ടില്‍ കഴിയുന്ന ശിവപ്രസാദിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയാല്‍ എണ്ണീറ്റ് നടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുകള്‍. എന്നാല്‍ ചികില്‍സ ചിലവിനായി വന്‍ തുക വേണ്ടി വരുമെന്നത് ഇവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.

2016 സെപ്റ്റംബര്‍ 25, ജീവിതത്തിന്റെ എല്ലാ നിറമുളള സ്വപ്നങ്ങളും തല്ലികെടുത്തിയ ഈ ദുര്‍ദിനം ഒരിക്കലും ശിവപ്രസാദിന് മറക്കാന്‍ കഴിയില്ല. 33 വയസ് മാത്രമുളള ഈ ചെറുപ്പക്കാരന്റെ ഉപജീവനമാര്‍ഗമായിരുന്നു പെയിന്റിംഗ് ജോലി. എന്നാല്‍ ബഹുനിലകെട്ടിടത്തില്‍ നിന്ന് താഴേക്ക് നില പതിച്ച ശിവപ്രസാദ് മരണവുമായി മല്ലിട്ട് ദിവസങ്ങളാണ് ആശുപത്രിയില്‍ കഴിഞ്ഞത്. വിദ്ഗദ ചികിത്സക്കായി ഇതിനോടകം ലക്ഷങ്ങള്‍ ചിലവഴിച്ച് കഴിഞ്ഞു. എന്നാല്‍ എഴുന്നേറ്റു നടക്കണമെങ്കില്‍ ശിവപ്രസാദിന് ഇനിയും ഒരു ശസ്ത്രക്രിയ കൂടി വേണം. ഇതിനായി നാല് ലക്ഷം രൂപ എങ്കിലും വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സഹോദരി ഭര്‍ത്താവിന്റെ കമലേശ്വരം ആര്യന്‍ചുഴിയിലെ വാടക വീട്ടിലാണ് ശിവപ്രസാദും അമ്മയും താമസിക്കുന്നത്.

ചായകടയിലെ ജോലിക്കാരനായ സഹോദരി ഭര്‍ത്താവിന്റെയും വീട്ടുജോലിക്ക് പോകുന്ന സഹോദരിയുടെയും ചെറിയ വരുമാനം മാത്രമാണ് ഇവര്‍ക്കുളളത്. കടം വാങ്ങിയും സമനസുകളുടെയും സഹായം ഒന്നു കൊണ്ട് മാത്രമാണ് ആദ്യ ശസ്ത്രക്രിയ നടത്തിയത്. ഇനി എന്ത് എന്ന് അറിയാതെ പൊട്ടികരയുകയാണ് ഈ അമ്മ.

പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തക്കുന്ന ചിലരുടെ സഹായം ഒന്ന് കൊണ്ട് മാത്രമാണ് മരുന്നുകള്‍ വാങ്ങുന്നത്. ആസ്ബസ്റ്റ്‌റ്റോസ് മേല്‍കൂരക്ക് കീഴില്‍ മീനമാസ ചൂടിനെ തോല്‍പ്പിക്കും വിധം ഉളളുരുകി കഴിയുകയാണ് ഈ കുടുംബം. സുമനസുകള്‍ ആരെങ്കിലും കനിഞ്ഞാല്‍ ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റ് നടന്നേക്കും. തുടര്‍ ചികില്‍സക്ക് പണം കണ്ടെത്താനായി കാനറാ ബാങ്കിന്റെ മണക്കാട് ശാഖയില്‍ സഹോദരി പ്രസന്നയുടെ പേരില്‍ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്.

SHIVA-PRASAD

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News