സഖാവ് കൃഷ്ണകുമാര്‍ ഇങ്ങനെയാണ്; ആദ്യ ടീസര്‍

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം സഖാവിന്റെ ടീസര്‍ പുറത്ത്. ക്യാരക്ടര്‍ ഇന്‍ട്രോഡക്ഷന്‍ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. കൃഷ്ണകുമാര്‍ എന്ന യുവ രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്.

സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, കെപിഎസി ലളിത എന്നിവരും മറ്റുവേഷങ്ങളിലെത്തുന്നു. കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പുവും അഭിനയിക്കുന്നു. ഐശ്വര്യ രാജേഷാണ് നായിക. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാജേഷ് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തും. ഛായഗ്രഹണം ജോര്‍ജ് വില്യംസ്, സംഗീതം പ്രശാന്ത് പിള്ള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News