കുണ്ടറയിലെ 36കാരന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍; ഭാര്യയും ബന്ധുക്കളും അറസ്റ്റില്‍; ഷാജിയെ കൊന്നത് കഴുത്ത് ഞെരിച്ച്

കൊല്ലം: കുണ്ടറയില്‍ രണ്ടുമാസം മുമ്പ് 36കാരന്‍ തൂങ്ങിമരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തല്‍. കുണ്ടറയിലെ ഷാജിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് മരിച്ച ഷാജിയുടെ ഭാര്യ ആശയും രണ്ട് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ്.

കുണ്ടറയില്‍ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കേസും പുനരന്വേഷിച്ചത്. ഈ കേസിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചിരുന്നു. കഴുത്ത് ഞെരിഞ്ഞാണ് ഷാജി മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News