ശിരോവസ്ത്രം ധരിച്ച് ബാസ്‌കറ്റ് ബോള്‍ കളിക്കാന്‍ യുഎസില്‍ വിലക്ക്

വാഷിംഗ്ടണ്‍: ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടിയെ അമേരിക്കയിലെ പ്രാദേശിക സ്‌കൂള്‍തല ബാസ്‌കറ്റ്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കി. സീസണിലെ ഇതുവരെയുള്ള 24 മത്സരങ്ങള്‍ പെണ്‍കുട്ടി ശിരോവസ്ത്രം ധരിച്ചാണ് കളിച്ചത്.

എന്നാല്‍, ഫൈനല്‍ കളിക്കണമെങ്കില്‍ ശിരോവസ്ത്രം ഊരണമെന്ന് ടൂര്‍ണമെന്റ് അധികൃതര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. മെറിലാന്റിലെ ഗെതെര്‍സ്ബര്‍ഗില്‍ വറ്റ്കിന്‍സ് മില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയായ ജെനാന്‍ ഹയാസിനാണ് ദുരനുഭവം. ഹയാസ് ഇല്ലാതെ ഇറങ്ങിയ ടീം ഫൈനലില്‍ തോറ്റു.

അമേരിക്കയിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് ഹൈസ്‌കൂള്‍സാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. സംഘാടകരുടെ തീരുമാനം വിവേചനപരമാണെന്ന് പെണ്‍കുട്ടി പ്രതികരിച്ചു. അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന മതവിവേചനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News