കൊളസ്‌ട്രോൾ ആണ് എല്ലാവരുടെയും പ്രധാന പ്രശ്‌നം. കൊളസ്‌ട്രോളിനെ പേടിച്ച് മുട്ട കഴിക്കാത്തവരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞോളൂ. ദിവസവും ഒന്നല്ല മൂന്നു മുട്ട കഴിക്കുന്നത് നല്ലതാണ്. കാഴ്ചശക്തി മുതൽ നല്ല ആരോഗ്യമുള്ള ശരീരം വരെ., ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാൻ വരെ ദിവസം മൂന്നു മുട്ട കഴിക്കുന്നത് അത്യുത്തമമത്രേ. ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. പ്രോട്ടിനും കാൽസ്യവും ചേർന്ന മികച്ച ഭക്ഷണം. ദിവസവും മൂന്നു മുട്ട മുഴുവൻ കഴിക്കണം എന്നാണത്രേ ശാസ്ത്രം. മുട്ടയുടെ മഞ്ഞയിൽ 90 ശതമാനം കാൽസ്യവും അയണുമാണ്. വെള്ളയിൽ പകുതിയോളം പ്രോട്ടിനും.
പക്ഷേ, ഇങ്ങനെ ദിവസവും മൂന്നു മുട്ട കഴിച്ചാൽ എന്തു സംഭവിക്കുമെന്ന ആശങ്ക മൂലം പലരും മുട്ടയെ നിത്യജീവിതത്തിൽ നിന്ന് അകറ്റി നിർത്തുകയാണ്. കൊളസ്‌ട്രോൾ വർധിച്ച് ആരോഗ്യം നഷ്ടപ്പെടാൻ ഇത് ഒരു കാരണമായേക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. പക്ഷേ ഒന്നുമുണ്ടാവില്ല. അറിഞ്ഞോളൂ മുട്ടയുടെ എട്ടു ഗുണങ്ങൾ.
1. കൊളസ്‌ട്രോൾ ആണ് എല്ലാവരുടെയും പ്രശ്‌നം. എന്നാൽ അങ്ങനൊരു പേടി വേണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാരണം എന്താണെന്നല്ലേ. മുട്ടയിൽ കൊളസ്‌ട്രോൾ ഇല്ലാത്തതു കൊണ്ടല്ല അത്. മറിച്ച്, കൊളസ്‌ട്രോളുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോൾ കരൾ പ്രവർത്തിച്ച് അമിതമായ കൊളസ്‌ട്രോളിനെ അഡ്ജസ്റ്റ് ചെയ്യും.
2. വിളർച്ച ഒഴിവാക്കാം. പോഷകഗുണമുള്ള ആഹാരത്തിന്റെ അപര്യാപ്തതയാണ് ആളുകളിൽ പ്രത്യേകിച്ച് കുട്ടികളിൽ വിളർച്ച പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണം. ദിവസവും മൂന്നു മുട്ട കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങൾക്ക് നല്ലൊരു ശതമാനവും പരിഹാരം കാണും.
3. ശരീരത്തിന് ഊർജദായകമാണ് മുട്ട. എല്ലാ ദിവസവും പ്രാതലിന്റെ കൂടെയോ അല്ലെങ്കിൽ പ്രാതൽ തന്നെയും മുട്ടയാക്കുന്നത് നല്ലതാണ്. പ്രാതലായി മുട്ട ഉപയോഗിക്കുന്നത് ശരീരത്തിന് ഊർജം നൽകാൻ സഹായിക്കും.
4. ഭാരം കുറയ്ക്കും. ശരീരഭാരം കുറയ്ക്കാൻ മുട്ട ഉപകാരപ്പെടും. പ്രാതലിന് മുട്ട കഴിക്കുന്നതു ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
5. തലച്ചോർ: തലച്ചോറിന്റെ ആരോഗ്യം കാക്കാൻ മുട്ട ശീലമാക്കുന്നതു നല്ലതാണ്.
6. ആരോഗ്യമുള്ള കുഞ്ഞ്: ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനാണ് ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത്. ഗർഭിണികൾ മുട്ട കഴിക്കുന്നതു ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം വർധിപ്പിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
7. കാഴ്ച വർധിപ്പിക്കും: ദിവസവും മൂന്ന് മുട്ട കഴിക്കുന്നതു കാഴ്ച കൂടാൻ സഹായിക്കുന്നു. തിമിര സാധ്യത 20 ശതമാനം കുറയ്ക്കാനും മുട്ടയ്ക്ക് സാധിക്കും.
8. ദിവസവും മുട്ട കഴിക്കുന്നത് മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Get real time update about this post categories directly on your device, subscribe now.