ജാട്ട് സമുദായം ഇന്ന് നിശ്ചയിച്ചിരുന്ന പാര്‍ലമെന്റ് സമരം മാറ്റി വച്ചു; തീരുമാനം ഹരിയാന മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം

ദില്ലി: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം ഇന്ന് നിശ്ചയിച്ചിരുന്ന പാര്‍ലമെന്റ് സമരം മാറ്റി വച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി സമര നേതാക്കള്‍ നടത്തിയ ചര്‍ച്ചയക്ക് ശേഷമാണ് തീരുമാനം.

അതേസമയം, 15 ദിവസത്തിനകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍മെന്റ് സമരവുമായി വീണ്ടും രംഗത്തെത്തുമെന്ന് ജാട്ട് നേതാക്കള്‍ വ്യക്തമാക്കി. സമരം നേരിടാന്‍ ദില്ലിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ചര്‍ച്ചയില്‍ സമരക്കാരുടെ പത്ത് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ആള്‍ ഇന്ത്യ ജാട്ട് ആക്ഷന്‍ സംഘര്‍ഷ സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഭാവി പരിപാടികളുടെ ചര്‍ച്ചകള്‍ക്കായി 26ന് യോഗം ചേരുമെന്ന് ജാട്ട് നേതാവ് യെശ്പാല് മാലിക്ക് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News