മെഡിക്കല്‍ പ്രവേശനം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം

ദില്ലി: അടുത്തവര്‍ഷത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. നീറ്റ് നിര്‍ബന്ധമാക്കുന്നതോടെ നടപ്പാക്കേണ്ട ഫീസ് മാനദണ്ഡമാകും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. എല്ലാ സീറ്റിലും ഉയര്‍ന്ന ഏകീകൃത ഫീസ് വേണമെന്ന് മാനേജ്‌മെന്റുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് അഞ്ചിന് സെക്രട്ടറിയേറ്റിലാണ് സര്‍വ്വകക്ഷിയോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News