മലപ്പുറം ഉപതെരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; സജീവ പ്രചരണപ്രവര്‍ത്തനങ്ങളുമായി എംബി ഫൈസല്‍: പത്രിക നാളെ സമര്‍പ്പിക്കും

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആര്യാടൻ മുഹമ്മദ്, സാദിഖലി ശിഹാബ് തങ്ങൾ, ഇ ടി മുഹമ്മദ് ബഷീർ എം പി, ഡി സി സി പ്രസിഡൻറ് വി വി പ്രകാശ് എന്നിവർക്കൊപ്പമെത്തിയാണ് ജില്ലാ കളക്ടർ അമിത് മിണ മുമ്പാകെ പത്രിക നൽകിയത്.

മലപ്പുറത്ത് യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഇന്ന് നടക്കും. മൂന്ന് മണിക്ക് നടക്കുന്ന കണ്‍വെന്‍ഷനില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.

അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ സജീവമായി തുടരുകയാണ്. വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലാണ് കഴിഞ്ഞ ദിവസം ഫൈസല്‍ പ്രചാരണം നടത്തിയത്. നാളെയാണ് ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News